നിയന്ത്രിത മേഖലകളില്‍ ഉൾപ്പെടുന്ന കടൽത്തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശം

  • 10/09/2024


കുവൈത്ത് സിറ്റി: പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത മേഖലകളില്‍ ഉൾപ്പെടുന്ന കടൽത്തീരങ്ങളിൽ പോവുകയോ മത്സ്യബന്ധനം നടത്തുകയോ കപ്പൽ കയറുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചു. നിയന്ത്രിത മേഖലകളിൽ അൽ അക്കാസ് പ്രദേശം, ജാബർ പാലത്തിന്‍റെ തുടക്കത്തിന് സമീപം, റാസ് ആഷിർജ് വരെയുള്ള പ്രദേശങ്ങളും അൽ ഹൈഷാൻ, ദോഹ, സുലൈബിഖാത് പ്രദേശങ്ങളും ഉൾപ്പെടുന്നു. ഈ നിയന്ത്രണം 2014-ലെ പരിസ്ഥിതി സംരക്ഷണ നിയമം നമ്പർ (42) അനുസരിച്ചാണ് നടപ്പിലാക്കുന്നത്. 
കുവൈത്ത് ബേ ഫിഷിംഗ് പെർമിറ്റ് ഈ നിരോധിത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് അനുമതി നൽകുന്നില്ലെന്നുള്ളതും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News