ഡെലിവറി കമ്പനി ലൈസൻസുകൾക്കായി ആദ്യദിനം 1,700-ലധികം അപേക്ഷകൾ

  • 10/09/2024


കുവൈത്ത് സിറ്റി: ഡെലിവറി ബിസിനസിൽ ഏർപ്പെടാൻ ലൈസൻസ് നൽകുന്നതിനുള്ള നിരോധനം നീക്കിയതിന്‍റെ ആദ്യ ദിവസം തന്നെ ഡെലിവറി കമ്പനികൾ സ്ഥാപിക്കാൻ 1,700-ലധികം അപേക്ഷകൾ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വൺ സ്റ്റോപ്പ് ഷോപ്പ് വകുപ്പിന് ലഭിച്ചു. ഈ മാസം അവസാനം വരെ ഡെലിവറി കമ്പനി സ്ഥാപിക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം ദിനംപ്രതി വർധിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ മൊത്തം അപേക്ഷകളുടെ എണ്ണം ഏകദേശം 40,000 മുതൽ 50,000 വരെ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇത്തരത്തിലുള്ള വാണിജ്യ ലൈസൻസിന് അപേക്ഷിക്കുന്നവർ ഡെലിവറി ബിസിനസിൽ ഏർപ്പെടുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി നേടിയിരിക്കണം. അഞ്ച് വർഷം മുമ്പ് ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചിരുന്നു. പുതിയ വ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ച് ഇത്തരം ലൈസൻസുകൾ നൽകുന്നത് പുനരാരംഭിക്കാൻ കഴിഞ്ഞ ആഴ്ചയാണ് തീരുമാനമെടുത്തത്.

Related News