എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ അംഗീകാരം; കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സിന്‍റെ അധികാരം നഷ്ടമായി

  • 10/09/2024


കുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സുമായി ഒപ്പുവെച്ച ധാരണാപത്രം (എംഒയു) താൽക്കാലികമായി നിർത്തിവയ്ക്കാൻ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഈ ധാരണാപത്രം സൊസൈറ്റിക്ക് എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാനും പ്രവാസി തൊഴിലാളികൾക്ക് പ്രൊഫഷണൽ വൈദഗ്ധ്യം പരിശോധിക്കാനും സർക്കാർ അല്ലെങ്കിൽ സ്വകാര്യ മേഖലകളിൽ തൊഴിൽ തേടുന്ന വ്യക്തികൾക്ക് എഞ്ചിനീയറിംഗ് റോളുകളുമായി ബന്ധപ്പെട്ട തൊഴിൽ പദവികൾ സാക്ഷ്യപ്പെടുത്താനും സൊസൈറ്റിക്ക് അധികാരം നൽകിയിരുന്നു. 

അക്രഡിറ്റേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കമ്പനികൾ, ബിസിനസ്സ് ഉടമകൾ, ജീവനക്കാർ എന്നിവരിൽ നിന്ന് മാൻപവർ അതോറിറ്റിക്ക് ലഭിച്ച നിരവധി പരാതികളെ തുടര്‍ന്നാണ് ഈ തീരുമാനമുണ്ടായത്. എൻജിനീയറിങ് യോഗ്യതകൾ ഓഡിറ്റ് ചെയ്യുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങൾ ലളിതമാക്കുന്നതിനുള്ള വിപുലമായ നീക്കവും നടക്കുന്നുണ്ട്. എന്നാല്‍, ഈ ഉത്തരവാദിത്തം ഇനി ഏത് സ്ഥാപനം ഏറ്റെടുക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Related News