വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ വാഹനങ്ങൾ ഓടിക്കുന്നതിന് തടയിടും

  • 11/09/2024


കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിന് പൂർണമായി ഒരുങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് സുരക്ഷാ, ട്രാഫിക് വിഭാ​ഗങ്ങൾ. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വ്യക്തമായ പദ്ധതികളും തയാറാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതൽ വിദ്യാർത്ഥികൾ സ്‌കൂളുകൾ വിടുന്നതുവരെ ആയിരത്തിലധികം ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിന്യസിക്കും. പ്രധാന റോഡുകളിലും ഇൻ്റേണൽ ഏരിയകളിലും സ്‌കൂളുകൾക്കും സർവ്വകലാശാലകൾക്കും ചുറ്റും വിന്യസിച്ചിരിക്കുന്ന ട്രാഫിക്ക് പട്രോളിംഗിനോടും പോലീസിനോടും പൂർണ്ണമായി സഹകരിക്കണമെന്ന് അധികൃതർ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.

വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് കാൽനട ക്രോസിംഗുകളിലൂടെ കടന്നുപോകുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും വിദ്യാർത്ഥികൾ വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്രദ്ധിക്കണമെന്നും അധികൃതർ വിശദീകരിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളുടെ വാഹനങ്ങൾ ഓടിക്കുന്നത് തടയേണ്ടതുണ്ടെന്നും പൊതു സുരക്ഷാ കാര്യ മേജർ ജനറൽ ഹമദ് അൽ മുനൈഫിഹാസ് പറഞ്ഞു.

Related News