സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

  • 11/09/2024


കുവൈത്ത് സിറ്റി: സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ആർട്ടിക്കിൾ 20, 22 എന്നിവ പ്രകാരം രാജ്യത്തുള്ളവർക്കായി ടെംപററി റെസിഡൻസ് സർവീസ് ആണ് ആരംഭിച്ചിട്ടുള്ളത്. ഫിസിക്കൽ സ്റ്റാമ്പിംഗ് ലഭിക്കുന്നതിന് റെസിഡൻസി അഫയേഴ്സ് സെക്ടർ സന്ദർശിക്കേണ്ടതിൻ്റെ ആവശ്യകത ഒഴിവാക്കിക്കൊണ്ട് ഒരു നോട്ടിഫിക്കേഷൻ ലഭ്യമാക്കാൻ സ്പോൺസർമാരെ ഈ സേവനം അനുവദിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. പൗരന്മാർക്കും താമസക്കാർക്കുമായി നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

Related News