പുതിയ കുവൈറ്റ് പാസഞ്ചർ ടെർമിനൽ രണ്ട് വർഷത്തിനുള്ളിൽ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

  • 11/09/2024


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ രണ്ട് വർഷത്തിനുള്ളിൽ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൗറ അൽ മിഷാൻ. ഈ സുപ്രധാന പദ്ധതിയിൽ വന്ന തടസങ്ങൾക്ക് എല്ലാം അതിവേ​ഗത്തിൽ പരിഹാരങ്ങൾ ഉണ്ടായിട്ടുണ്ട്. വൈദ്യുതി ബന്ധവും ലഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, പബ്ലിക് ഫയർ ഫോഴ്‌സ്, നാഷണൽ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ, കുവൈത്ത് ഓയിൽ കമ്പനി, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവയുമായി ഒരു കരാറും ഏകോപനവും ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഭാ​ഗങ്ങളുമായി രണ്ടാഴ്ച കൂടുമ്പോൾ മീറ്റിംഗുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി എത്രയും വേ​ഗം യാഥാർത്ഥ്യമാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗം മുന്നോട്ട് പോവുകയാണെന്നും ഡോ. നൗറ അൽ മിഷാൻ പറഞ്ഞു.

Related News