കുവൈത്തിലെ അഞ്ച് പാർപ്പിട മേഖലകളിൽ വൈദ്യുതി മുടക്കം

  • 12/09/2024


കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ ഉയർന്ന താപനില വൈദ്യുതി, ജലം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ മന്ത്രാലയത്തിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്ന് അധികൃതർ. ഇത് മൂലം അഞ്ച് പാർപ്പിട മേഖലകളിൽ പ്രോഗ്രാം ചെയ്ത വൈദ്യുതി മുടക്കം ആവശ്യമായി വന്നു. സബാഹ് അൽ-അഹമ്മദ്, വെസ്റ്റ് അബ്ദുല്ല അൽ-മുബാറക്, റുമൈതിയ, സൽവ, ബിദാ മേഖലകളിലാണ് വൈദ്യുതി മുടങ്ങിയത്. രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള തിരക്കേറിയ സമയങ്ങളിൽ വൈദ്യുത സംവിധാനത്തിൻ്റെ സ്ഥിരത നിലനിർത്തുന്നതിനും വൈദ്യുതിയുടെ വർധിച്ച ആവശ്യം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

അതേസമയം, ചില വൈദ്യുത ഉൽപ്പാദന യൂണിറ്റുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ തുടർച്ചയായി പവർകട്ട് നടപ്പാക്കാൻ നിർബന്ധിതരായേക്കുമെന്ന് മന്ത്രാലയം ഇന്നലെ അറിയിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇലക്ട്രിക്കൽ ലോഡ് സൂചിക 17,100 മെഗാവാട്ട് രേഖപ്പെടുത്തി റെഡ് സോണിലേക്ക് എത്തിയിരുന്നു. ഉപഭോഗം കുറയ്ക്കാൻ ഉപഭോക്താക്കളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

Related News