ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ കുവൈത്തിലേക്ക്

  • 12/09/2024


കുവൈത്ത് സിറ്റി: ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ പുതിയ ബാച്ച് കുവൈത്തിലെത്തുന്നു. 27 ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ അടങ്ങുന്ന ആദ്യ ബാച്ച് ശനിയാഴ്ച എത്തുമെന്ന് ഗാർഹിക തൊഴിലാളി മേഖലയിലെ വിദ​ഗ്ധനായ ബാസം അൽ ഷമ്മാരി പറഞ്ഞു. 210 തൊഴിലാളികളെ ഈ ഘട്ടത്തിൽ എത്തിക്കാനാണ് പദ്ധതി. അവരുടെ ഔദ്യോഗിക ഡോക്യുമെൻ്റേഷൻ പൂർത്തിയായാൽ കൂടുതൽ ബാച്ചുകളിലേക്ക് കടക്കും. 

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഏറ്റവും താങ്ങാനാവുന്ന ഗൾഫ് രാജ്യമായി കുവൈത്ത് തുടരുന്നുണ്ട്. ഫിലിപ്പീൻസ് നടപ്പിലാക്കിയ 'വൈറ്റ് ലിസ്റ്റ്, ബ്ലാക്ക് ലിസ്റ്റ്' നയത്തിന് ആവശ്യമായ പേപ്പർ വർക്ക് പ്രോസസ്സ് ചെയ്യുന്നതിന് ആവശ്യമായ സമയം നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് വിപണിക്ക് ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളും ഇന്തോനേഷ്യൻ, നേപ്പാൾ തൊഴിലാളികളും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം എത്യോപ്യയുമായുള്ള കരാറുകൾ ഇനിയും യാഥാർത്ഥ്യമായിട്ടില്ലെന്നും അൽ ഷമ്മാരി കൂട്ടിച്ചേർത്തു.

Related News