ഡ്യൂഷെന്നെ മസ്കുലാർ ഡിസ്ട്രോഫി ബാധിച്ചവർക്ക് ചികിത്സ നൽകുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യമായി കുവൈറ്റ്

  • 12/09/2024

 


കുവൈത്ത് സിറ്റി: ഡുചെൻ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച രോഗികൾക്ക് ചികിത്സ നൽകുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യമാണ് കുവൈത്തെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ സപ്പോർട്ട് സർവീസസ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ഫാർസ്. ഡുചെൻ മസ്കുലർ ഡിസ്ട്രോഫിയുടെ ലോക അവബോധ ദിനത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ മന്ത്രാലയത്തിലെ ജനിതക രോഗ കേന്ദ്രം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി, പേശികളെ ഗുരുതരമായി ബാധിക്കുന്ന ഈ രോ​ഗം കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കും. മസ്കുലാർ ഡിസ്ട്രോഫികളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന അവസ്ഥയാണിത്, ഏറ്റവും അപകടകാരിയും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സാധാരണപ്രവർത്തനങ്ങൾക്കു പോലും കഴിയാത്ത സ്ഥിതിയിലേക്ക് എത്തുന്നതാണ് ഏറ്റവും സങ്കീർണാവസ്ഥ. കിടന്നകിടപ്പിൽ നിന്ന് സ്വയം അനങ്ങാൻപോലും കഴിയാതെയാകും. 

എക്സ് ക്രോമസോമുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു അപൂർവ ജനിതക രോഗമാണ് ഡുചെൻ മസ്കുലർ ഡിസ്ട്രോഫി. ഇത് മസ്കുലർ ഡിസ്ട്രോഫിയുടെ ഏറ്റവും സാധാരണമായ തരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഓരോ 3,500 ആൺ ജനനങ്ങളിൽ ഒരാളെയാണ് ഇത് ബാധിക്കന്നത്. 2000ത്തിൽ ജനിതക രോഗ കേന്ദ്രം രജിസ്റ്റർ ചെയ്തത് മുതൽ 130-ലധികം ഇ്തരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മന്ത്രാലയം ഇക്കാര്യത്തിൽ വലിയ ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News