സുരക്ഷാ, ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്ത് ആഭ്യന്തര മന്ത്രാലയ യോഗം

  • 12/09/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറിമാരുമായി കുടിക്കാഴ്ച നടത്തി. യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം നവാഫ് അൽ അഹമ്മദ് അൽ സബാഹും പങ്കെടുത്തു. 2024/2025 അധ്യയന വർഷത്തിൻ്റെ തുടക്കത്തിനായുള്ള മന്ത്രാലയത്തിൻ്റെ ഫീൽഡ് സെക്ടറുകളുടെ പ്രവർത്തനങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.

 വിവിധ മേഖലകൾ തമ്മിലുള്ള ഏകോപന സംവിധാനങ്ങളെക്കുറിച്ചും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ട്രാഫിക് പദ്ധതികളെക്കുറിച്ചും വിശദമായ വിവരം അധികൃതർ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്, പ്രത്യേകിച്ച് മുൻ അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ പ്രശ്നങ്ങൾ നേരിട്ട പ്രദേശങ്ങളിൽ സ്വീകരിച്ച നടപടികളും യോഗം ചർച്ച ചെയ്തു.

Related News