39 കടകളും വെയർഹൗസുകളും അടച്ചുപൂട്ടി കുവൈറ്റ് ഫയര്‍ഫോഴ്സ്

  • 13/09/2024


കുവൈത്ത് സിറ്റി: ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് വിവിധ ഗവർണറേറ്റുകളിലായി 39 കടകളും വെയർഹൗസുകളും അടച്ചുപൂട്ടി. നിയമലംഘനങ്ങൾ പരിഹരിക്കാൻ മുൻകൂർ മുന്നറിയിപ്പ് നൽകിയിട്ടും പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഫയർ ലൈസൻസ് ലഭിക്കാത്തതും സുരക്ഷാ, അഗ്നിശമന നിയന്ത്രണങ്ങൾ പാലിക്കാത്തതുമാണ് ഈ അടച്ചുപൂട്ടലിന് കാരണമെന്നും ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.

Related News