ഹവല്ലിയിൽ മോഷണക്കേസ് പ്രതിയുടെ അപ്രതീക്ഷിത ആക്രമണം; ഉദ്യോഗസ്ഥന് വെടിയേറ്റു

  • 13/09/2024


കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് ഒരു പ്രധാന ഉദ്യോഗസ്ഥന് വെടിയേറ്റു. ഇന്നലെ വൈകുന്നേരം ഹവല്ലി പ്രദേശത്ത് പ്രതികളിലൊരാൾ ഉദ്യോഗസ്ഥന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. രാത്രി ഗവർണറേറ്റിൽ നടത്തിയ തിരച്ചിലിന് ശേഷം വെടിവെച്ചയാളെയും അയാളുടെ കൈവശമുണ്ടായിരുന്ന ആയുധവും പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.

ഹവല്ലിയിലെ ഇൻവെസ്റ്റിഗേഷൻ ആൻഡ് എൻക്വയറി ഡിപ്പാർട്ട്‌മെന്‍റ് ഡിക്ടറ്റീവ് സംഘം പതിവ് പട്രോളിഗ് തുടരവേ സംശയം തോന്നിയ ഒരാളെ തടഞ്ഞു. മോഷണക്കേസുകളില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ അറസ്റ്റ് ചെയ്യാൻ തയാറെടുക്കുവേയാണ് പ്രതി ആക്രമിച്ചത്. സേനയിലെ ഒരു ഉദ്യോഗസ്ഥന്‍റെ വലതു ചെവിയിലാണ് വെടിയേറ്റത്. ഉടൻ മറ്റ് ഡിറ്റക്ടീവുകൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉദ്യോഗസ്ഥന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വിശദീകരിച്ചു.

Related News