റെസിഡൻസി ട്രാൻസ്ഫര്‍; 55,000 ഗാർഹിക തൊഴിലാളികൾ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് മാറി

  • 13/09/2024


കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 20 ൽ നിന്ന് ആർട്ടിക്കിൾ 18 ലേക്കുള്ള ട്രാൻസ്ഫര്‍ അനുവദിച്ച ശേഷം 55,000 ഗാർഹിക തൊഴിലാളികൾ സ്വകാര്യ തൊഴിൽ വിപണിയിലേക്ക് എത്തിയെന്ന് കണക്കുകൾ. മാൻപവര്‍ അതോറിറ്റിയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് സെക്ടർ ട്രാൻസ്ഫര്‍ അനുവദിച്ച ശേഷമുള്ള രണ്ട് മാസത്തെ കണക്കാണിത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ റെസിഡൻസി അഫയേഴ്‌സ് സെക്‌ടർ നിശ്ചിത കാലയളവിൽ ഗാര്‍ഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനുള്ള 55,000 അഭ്യർത്ഥനകൾ പൂർത്തിയാക്കി. ഇത് രാജ്യത്തെ തൊഴിലാളികളുടെ ക്ഷാമം കുറയ്ക്കുന്നതിന് സഹായകമാകുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

Related News