കുവൈത്തിലെ റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് പിടികൂടിയത് 6,500 തെരുവ് നായ്ക്കളെ

  • 13/09/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം മാർച്ച് മുതൽ ഈ ഓഗസ്റ്റ് വരെ 6,500 തെരുവ് നായ്ക്കളെ പിടികൂടാൻ കഴിഞ്ഞുവെന്ന് അഗ്രികൾച്ചർ ആൻഡ് ഫിഷ് റിസോഴ്‌സ് പബ്ലിക് അതോറിറ്റിയിലെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ ബദൽ. നേരിട്ട് ബന്ധപ്പെടുകയോ വാട്ട്‌സ്ആപ്പ് വഴിയോ ഏകദേശം 6,200 റിപ്പോർട്ടുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി നടപടിയെടുത്തത്. നായ്ക്കളെ കൈകാര്യം ചെയ്യുന്നത് മൃഗസംരക്ഷണ നിയമം അനുസരിച്ചാണ്. 

തെരുവ് നായ്ക്കൾക്കായി അതോറിറ്റിക്ക് ഫഹാഹീൽ ഏരിയയിലും ആറാം റിംഗ് റോഡിലുമായി രണ്ട് സങ്കേതങ്ങളുണ്ട്. പിടികൂടിയ നായ്ക്കളിൽ ചിലവയെ അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം ആളുകൾ ദത്തെടുക്കുന്നുണ്ട്. ബാക്കിയുള്ളവയെ പ്രത്യുൽപാദനം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വന്ധ്യംകരിച്ച ശേഷം വീണ്ടും ഉൾപ്രദേശങ്ങളിൽ ഉപേക്ഷിച്ച് വരികയാണ്. ഇക്കാര്യത്തിൽ ആശുപത്രികളുമായും സ്വകാര്യ അസോസിയേഷനുകളുമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News