മെഡക്സ് മെഡിക്കൽ കെയറിൽ വിപുലീകരിച്ച ഡെർമറ്റോളജി, ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റുകൾ ഉൽഘാടനം ചെയ്തു.

  • 13/09/2024


കുവൈറ്റ് സിറ്റി: മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീലിൽ നവീകരിച്ച ഫിസിയോ തെറാപ്പി, ഡെർമറ്റോളജി ഡിപ്പാർട്ടുമെന്റുകൾ  ഉൽഘാടനം  ചെയ്തു. ബഹുമാനപ്പെട്ട മെഡക്സ് പ്രസിഡന്റ് & CEO മുഹമ്മദ് അലി വി.പി യുടെ സാന്നിധ്യത്തിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഏഴാം നിലയിലെ ഡെർമടോളജി ഡിപ്പാർട്മെന്റും, സയ്യിദ് ഹമീദാലി ശിഹാബ് തങ്ങൾ പാണക്കാട് , എട്ടാം നിലയിലെ ഫിസിയോ തെറാപ്പി ഡിപ്പാർട്മെന്റും ഉത്ഘാടനം നിർവഹിച്ചു.  ചടങ്ങിൽ സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാറുടെ സാന്നിധ്യം ശ്രദ്ധേയമായി. നവീകരിച്ച രണ്ടു ഡിപ്പാർട്മെന്റുകളിലും അതിനൂതന ചികിത്സ ഉപകരണങ്ങളും, വിശാലമായ വെയ്റ്റിംഗ് ഏരിയകളും കൂടെ വിധഗ്തരായ ഡോക്ടർമാർ , മെഡിക്കൽ സ്റ്റാഫുകളും, ചികിത്സ തേടിയെത്തുന്നവർക്ക് മികച്ച സേവനങ്ങൾ ഉറപ്പ് വരുത്തുന്നതാണെന്ന് മെഡക്സ് പ്രസിഡന്റ് & CEO മുഹമ്മദ് അലി വി.പി ചടങ്ങിനു ശേഷം സംസാരിച്ചു. ഇരു ഡിപ്പാർട്മെന്റകളുടെയും പ്രവർത്തന സമയങ്ങളും, സേവനങ്ങളും ഹോട് ലൈൻ നമ്പറായ 189 33 33 വിളിച്ചു അന്വേഷിക്കാവുന്നതാണെന്നും മെഡക്‌സ് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.

Related News