ഐക്യരാഷ്ട്രസഭ അംഗീകാരത്തിൻ്റെ പത്താം വർഷത്തിലും മാനുഷിക വിഷയങ്ങളോടുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് കുവൈത്ത്

  • 14/09/2024


കുവൈത്ത് സിറ്റി: മാനുഷിക വിഷയങ്ങളോടുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ഹ്യുമാനിറ്റേറിയൻ നേതാവായും കുവൈത്തിനെ ഹ്യുമാനിറ്റേറിയൻ കേന്ദ്രമായും ഐക്യരാഷ്ട്രസഭ ഉയർത്തിയതിൻ്റെ പത്താം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അന്തരിച്ച അമീറിൻ്റെ മാനുഷിക ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ സമർപ്പണത്തെ മാനിച്ചാണ് ഈ പുരസ്‌കാരം നൽകിയതെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ പറഞ്ഞു. 

മതം, ലിംഗഭേദം, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലാതെ ലോകമെമ്പാടുമുള്ള പ്രതിസന്ധികളാൽ വലയുന്ന ആളുകളെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. 
അന്താരാഷ്ട്ര തലത്തിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ആഗോള വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ദുരിതബാധിതരുടെ പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനും കുവൈത്തിൻ്റെ നിരന്തരമായ സമർപ്പണത്തെ കുറിച്ചും മന്ത്രാലയം വ്യക്തമാക്കി.

Related News