സഹൽ ആപ്ലിക്കേഷൻ പൂർണ പ്രവർത്തന ശേഷിയിലേക്ക് തിരികെയെത്തി; എങ്ങിനെ ഉപയോഗിക്കാം ?

  • 14/09/2024


കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ഗവൺമെൻ്റ് ആപ്ലിക്കേഷനായ സഹൽ പൂർണ പ്രവർത്തന ശേഷിയിലേക്ക് തിരികെയെത്തി. ആപ്ലിക്കേഷൻ പൂർണതോതിൽ പുനരാരംഭിക്കുന്നതിന് ആവശ്യമായ ഘട്ടങ്ങൾ അധികൃതർ വിവരിച്ചിട്ടുണ്ട്. ആദ്യം ആപ്ലിക്കേഷൻ തുറന്ന് സിവിൽ നമ്പർ നൽകുക. അപ്പോൾ മൈ ഐഡൻ്റിറ്റി ആപ്ലിക്കേഷനിലേക്ക് അഭ്യർത്ഥന അയയ്ക്കും. ഇതിന് അപ്രൂവൽ നൽകിയ ശേഷം, വീണ്ടും സഹൽ ആപ്ലിക്കേഷനിലേക്ക് മടങ്ങാം. പൂർണ അപ്ഡേറ്റ് ഇതോടെ ലഭ്യമാകും.

Related News