വൈദ്യുതി ഗ്രിഡിൻ്റെ ശേഷിയിൽ വർധന വേണമെന്ന് ആവശ്യം കുവൈത്തിൽ ശക്തമായി

  • 14/09/2024


കുവൈത്ത് സിറ്റി: ലോകത്തിലെ എണ്ണ ശേഖരത്തിൻ്റെ ആറ് ശതമാനമുണ്ടായിട്ടും ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നും ഊർജ കയറ്റുമതിക്കാരനുമായിട്ടും, ഈ വേനൽക്കാലത്ത് പലയിടത്തും വൈദ്യുതി മുടക്കം നേരിട്ട് കുവൈത്ത്. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജനസംഖ്യയും നഗരവൽക്കരണവും നേരിടാൻ കഴിയാത്ത നിലവിലെ വൈദ്യുതി ഗ്രിഡിൻ്റെ ശേഷിയിൽ വർധന വേണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. ബ്യൂറോക്രാറ്റിക് നടപടിക്രമങ്ങൾ ഗ്രിഡ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾക്ക് തടസമാകുമ്പോഴാണ് ഈ ആവശ്യം ഇപ്പോൾ കടുത്തിട്ടുള്ളത്. 

കാലാവസ്ഥാ വ്യതിയാനം മിഡിൽ ഈസ്റ്റിൽ ഉടനീളം ദൈനംദിന ജീവിതം പുനഃക്രമീകരിക്കുന്നതിന് കാരണമാകുന്നതിനാൽ ഈ വേനൽക്കാലത്ത് കുവൈത്തിലെ വൈദ്യുതി മുടക്കം മേഖലയിലെ എല്ലാ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ന്യയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിലെ വൈദ്യുതി മുടക്കം പുതിയതല്ലെങ്കിലും 2006 മുതൽ ഇടയ്ക്കിടെ സംഭവിക്കുന്നുണ്ടെങ്കിലും ഈ വർഷം രാജ്യത്തെ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കങ്ങളുടെ എണ്ണം വർധിപ്പിച്ചിരുന്നു.

Related News