കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് അന്തരിച്ചു

  • 14/09/2024


കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് അന്തരിച്ചു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. 1942-ജനുവരി നാലിനായിരുന്നു ജനനം. 2011 നവംബർ മുതൽ 2019 വരെ അദ്ദേഹം രാജ്യത്തിൻറെ പ്രധാനമന്ത്രിയായിരുന്നു. 1968ൽ ഷെയ്ഖ് ജാബർ മുബാറക് അമീരി ദിവാനിൽ അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്‌സ് സൂപ്പർവൈസറായിട്ടാണ് അദ്ദേഹം തന്റെ ഔദ്യോ​ഗിക ജീവിത യാത്ര ആരംഭിച്ചത്.

ഇതിന് ശേഷം ഡിപ്പാർട്ട്മെൻറ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 2007 ഒക്‌ടോബർ 28-ന് ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും നിയമിതനായി. പിന്നീട് അഹ്മദിയുടെ ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, വാർത്താവിതരണ മന്ത്രി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2011-ൽ പ്രധാനമന്ത്രിയാകുന്നത് വരെ മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

Related News