കുവൈത്തിലെ റിയൽ എസ്റ്റേറ്റ് വാടക ചട്ടങ്ങളിൽ ഭേദഗതി വരുത്തി പുതിയ നിയമം

  • 14/09/2024


കുവൈത്ത് സിറ്റി: രാജ്യത്തെ റിയൽ എസ്റ്റേറ്റ് വാടക ചട്ടങ്ങളിൽ ഭേദഗതി വരുത്തി പുതിയ നിയമം. റിയൽ എസ്റ്റേറ്റ് വാടകയുമായി ബന്ധപ്പെട്ട് 1978-ലെ ഡിക്രി നമ്പർ 35-ൽ ആണ് ഭേദഗതികൾ വരുത്തിയത്. 2024-ലെ 95-ാം നമ്പർ ഡിക്രി നിയമം നിലവിൽ വന്നു. പാട്ടക്കരാർ രേഖാമൂലം ഭൂവുടമയും വാടകക്കാരനും ഒപ്പിട്ടിരിക്കണം. കരാറിൽ വ്യക്തമാക്കിയ വാടക ഒരു നിശ്ചിത തുകയായിരിക്കണം. അത് ഒരു നിശ്ചിത തീയതിയിൽ നൽകണം. പാട്ടക്കരാർ 2020 ലെ 10-ാം നമ്പർ നിയമം അനുസരിച്ച് രേഖപ്പെടുത്തുകയും നടപ്പിലാക്കാൻ കഴിയുന്ന ഫോർമുലയോടൊപ്പം ഉണ്ടായിരിക്കുകയും വേണം എന്നതടക്കമാണ് പുതിയ ഭേദ​ഗതിയിലെ വ്യവസ്ഥകൾ

Related News