ജഹ്‌റയിൽ തിന്നർ കുടിച്ച പ്രവാസി ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 15/09/2024


കുവൈത്ത് സിറ്റി: അബദ്ധത്തിൽ പെയിൻ്റ് തിന്നർ കുടിച്ചതിനെ തുടർന്ന് പ്രവാസിയെ ജഹ്‌റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജഹ്‌റ ഹോസ്പിറ്റലിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു. മോശമായ അവസ്ഥയിൽ എത്തിയ പ്രവാസിയെ ബോധക്ഷയം സംഭവിച്ച നിലയിൽ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച മറ്റൊരു പ്രവാസിയെ ചോദ്യം ചെയ്‌തപ്പോൾ, മുത്‍ല റെസിഡൻഷ്യൽ ഏരിയ, N7, ബ്ലോക്ക് 3 ലാണ് സംഭവം നടന്നതെന്ന് വിശദീകരിച്ചു. കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

Related News