തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് സമരങ്ങള്‍ക്ക് അവധിയില്ല. സർക്കാർ അവഗണനയില്‍ പ്രതിഷേധവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കെഎസ്‌ആർടിസി പെൻഷൻകാർക്ക് ഉത്സവ അലവൻസ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി കെഎസ്‌ആർടിസി പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരവുമായി സെക്രട്ടറിയേറ്റ് പടിക്കലെത്തി.
കരാർ തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങളില്‍ തീർപ്പ് കല്‍പ്പിക്കുന്നതിലുള്ള കാല താമസം ഉന്നയിച്ച് കെഎസ്‌ഇബി കരാർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയേറ്റ് പടിക്കല്‍ ഇലയില്‍ മണ്ണ് വിളമ്ബിയും പ്രതിഷേധിച്ചു. ഓണം അലവൻസ് നിഷേധിച്ചതില്‍ മണ്ണ് കഞ്ഞി സമരവുമായി കെഎസ്‌ആർടിസി ജീവനക്കാരും എത്തിയതോടെ തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് പരിസരം സമരംകൊണ്ട് ബഹളമായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?