കുവൈറ്റ് മരുഭൂമിയിൽ മദ്യ ഫാക്ടറി; രണ്ട് പ്രവാസികൾ അറസ്റ്റിൽ

  • 16/09/2024


കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ വടക്ക് ഭാഗത്തുള്ള ഒരു മരുഭൂമിയിൽ പ്രവർത്തിച്ചിരുന്ന മദ്യ ഫാക്ടറി പൂട്ടിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. സൈറ്റിലെ മദ്യനിർമ്മാണ പ്രക്രിയ കൈകാര്യം ചെയ്തിരുന്ന രണ്ട് ഏഷ്യൻ പൗരന്മാർ അറസ്റ്റിലായിട്ടുണ്ട്. വാറ്റിയെടുക്കൽ പ്രക്രിയയിൽ ഉപയോഗിക്കുന്ന വലിയ അളവിലുള്ള ബാരലുകൾ, നിർമ്മാണ ഉപകരണങ്ങൾ, നിറയ്ക്കാൻ തയ്യാറായ 1,780 ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൂടാതെ വിൽപനയ്ക്ക് തയ്യാറായ വൻതോതിൽ പ്രാദേശിക മദ്യം എന്നിവയും കണ്ടെത്തി. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News