ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ രണ്ടു പുതിയ 'ഗ്രാൻഡ് ഫ്രഷ്' സ്റ്റോറുകൾ ഫഹാഹീലിലും മംഗഫിലും നാളെ തുറക്കും

  • 17/09/2024

 


കുവൈറ്റ് സിറ്റി : ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ രണ്ടു പുതിയ 'ഗ്രാൻഡ് ഫ്രഷ്' സ്റ്റോറുകൾ ഫഹാഹീലിലും മംഗഫിലും നാളെ തുറക്കും. നാളെ വൈകുന്നേരം 4 .30 ന് ഫാഹഹീൽ ബ്ലോക്ക് 10 ൽ സ്ട്രീറ്റ് 15 ൽ ഏറ്റവും ജനനിബിഡമായ പ്രദേശത്താണ് പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതി ഗ്രാൻഡ് ഫ്രഷ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്. തുടർന്ന് 5 മണിക്ക് മംഗഫ് ബ്ളോക് നാലിൽ സ്ട്രീറ്റ് 22 ൽ വളരെ ഏറെ കമ്പനി അക്കോമഡേഷൻകളുംതാമസ സമുച്ചയങ്ങളുമുള്ള പ്രദേശത്തു ഏറ്റവും പുതിയ ഗ്രാൻഡ് ഫ്രഷ് സ്റ്റോറും ഉദ്‌ഘാടനം ചെയ്യപ്പെടും. ഉപഭോക്താക്കൾക്ക് എളുപ്പം എത്തിച്ചേരാവുന്ന കെട്ടിടങ്ങളിലാണ് രണ്ടു പുതിയ സ്റ്റോറുകളും നിലവിൽ വരുന്നത്.    

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ സ്റ്റോറുകളിൽ അരി പല വ്യഞ്ജനം ഉൽപ്പന്നങ്ങൾ, ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങ ളും നിത്യോപയോഗ വസ്തുക്കളും ലഭ്യമാണ്. സാധാരണക്കാർക്ക് താങ്ങാവുന്ന മിതമായ നിരക്കിൽ ഗുണമേന്മയേറിയ ഭക്ഷ്യ വസ്തുക്കൾ ശ്രദ്ധയോടെയും ശുചിത്വത്തോടെയും എത്തിച്ചു നൽകുന്നതിന് ഗ്രാൻഡ് സ്റ്റോറുകൾ പ്രതിജ്ഞാബദ്ധമാണ്. പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും വിദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഗ്രാൻഡ് സ്റ്റോറുകളിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് ഹോം ഡെലിവറിയും പുതിയ സ്റ്റോറുകളിൽ സാധ്യമാണ് എന്നതാണ് പ്രത്യേകത.

Related News