കുവൈത്ത് മനുഷ്യാവകാശ നിയമങ്ങൾ ശക്തമാക്കി; പീഡനത്തിന് കടുത്ത ശിക്ഷ

  • 18/09/2024


കുവൈത്ത് സിറ്റി: അന്താരാഷ്‌ട്ര മനുഷ്യാവകാശ ഉടമ്പടികളോടുള്ള പ്രതിബദ്ധതയോടെ ദേശീയ നിയമനിർമ്മാണം ഏകോപിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ താത്പര്യം ആവർത്തിച്ച് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി. മനുഷ്യാവകാശ മേഖലയിൽ കുവൈത്ത് വളരെയേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയും ശിക്ഷളെയും പിന്തുണയ്ക്കുന്നില്ലെന്നും ഇസ്‌ലാമിക കാര്യങ്ങളുടെ മന്ത്രി കൂടിയായ അൽ വാസ്മി കൂട്ടിച്ചേർത്തു. 

കുവൈത്ത് ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളും അടിസ്ഥാന അവകാശങ്ങളും ഉയർത്താൻ ലക്ഷ്യമിട്ടുള്ള 31/1970 നിയമത്തിലെ വ്യവസ്ഥ 53 മാറ്റിസ്ഥാപിക്കുകയും 16/1960 പീനൽ കോഡിലെ ചില വകുപ്പുകൾ ഭേദഗതി ചെയ്യുകയും ചെയ്തതായി മന്ത്രി പറഞ്ഞു. മാത്രമല്ല, നീതിന്യായ മന്ത്രാലയങ്ങളും വിദേശകാര്യ മന്ത്രാലയങ്ങളും തമ്മിലുള്ള ഏകോപനത്തിൻ്റെ ഫലമാണ് പരിഷ്‌കരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒപ്പം ശിക്ഷകളിലും പിഴകളിലും ഭേദ​​ഗതി വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News