അമിതവണ്ണത്തിനെതിരെ പോരാടുന്ന 32 മുൻനിര രാജ്യങ്ങളിൽ കുവൈത്തും

  • 18/09/2024


കുവൈത്ത് സിറ്റി: അമിത വണ്ണം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്താനുള്ള പദ്ധതിയുമായി കുവൈത്ത് മുന്നോട്ട്. ഇതിനുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന ലോകത്തെ 32 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെയും ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാവർക്കും ആരോഗ്യം കൈവരിക്കുന്നതിന് ഉയർന്ന തലങ്ങളിലുള്ള ബഹു-മേഖല പങ്കാളിത്തത്തെയും പ്രതിബദ്ധതയെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

വികസന പദ്ധതിയിലും പുതിയ കുവൈത്ത് വിഷൻ 2035-ലും രാജ്യത്തെ പൊണ്ണത്തടി നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ നിരവധി രോഗങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിൽ ഒന്നാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ന്യൂട്രീഷൻ ആൻഡ് ഫീഡിംഗ് വകുപ്പ് ഡയറക്ടർ ഡോ. ഹസ്‌ന അയ്യാദ് പറഞ്ഞു. കുട്ടിക്കാലത്തെ അമിതവണ്ണത്തിനെതിരെ പോരാടുന്നത് വികസന പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണെന്നും അവർ കൂട്ടിച്ചേർത്തു.

Related News