മയക്കുമരുന്നുമായി കുവൈത്തി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

  • 18/09/2024


കുവൈത്ത് സിറ്റി: കുവൈത്തി ഉൾപ്പെടെ രണ്ട് പേർ മയക്കുമരുന്നുമായി അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇൻ്റർനാഷണൽ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ആണ് പ്രതികളെ പിടികൂടിയത്. അവരിൽ ഒരാൾ കുവൈത്തിയാണ്. മറ്റൊരാൾ പൗരത്വമില്ലാത്തവരും തൊഴിൽ രഹിതനുമാണ്. രാജ്യത്തിൻ്റെ വടക്ക് ഭാഗത്തുള്ള ഒരു മരുഭൂമിയിൽ നിന്ന് നിരവധി തോക്കുകളും വെടിക്കോപ്പുകളും കൂടാതെ വൻതോതിൽ സൈക്കോട്രോപിക് വസ്തുക്കളും മയക്കുമരുന്നുകളുമായി ഇവരെ പിടികൂടുകയായിരുന്നു. 150,000 സൈക്കോട്രോപിക് ഗുളികകളും (ലിറിക്ക, ക്യാപ്റ്റഗൺ) ഒരു കിലോ ഹാഷിഷും നാല് തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

Related News