സൗദി മരുഭൂമിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; കുവൈത്തി പൗരനെ മോചിപ്പിക്കാനാവില്ലെന്ന് ഡിറ്റൻഷൻ റിന്യൂവൽ വിഭാ​ഗം

  • 18/09/2024


കുവൈത്ത് സിറ്റി: അബു ഹദ്രിയ മരുഭൂമിയിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തടങ്കലിലുള്ള കുവൈത്തി പൗരനെ മോചിപ്പിക്കാനാവില്ലെന്ന് ഡിറ്റൻഷൻ റിന്യൂവൽ വിഭാ​ഗം. ബഹ്‌റൈനിൽ നിന്ന് കരമാർഗം മടങ്ങുന്നതിനിടെ സൗദി അറേബ്യയിലെ അബു ഹദ്രിയ മരുഭൂമിയിൽ വെച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. കുവൈത്തി പൗരൻ ആരോപണങ്ങൾ നിഷേധിക്കുന്നത് തുടരുകയാണ്. താൻ ഭാര്യയെ അബു ഹദ്രിയ മരുഭൂമിയിൽ ഉപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും കൊലപ്പെടുത്തിയിട്ടില്ലെന്നുമാണ് വാദം. പ്രതി ലഹരിക്ക് അടിമയാണെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ചികിത്സയിലാണെന്നും കുടുംബം അവകാശപ്പെട്ടു.

Related News