കുവൈത്തിൽ കാർ വിൽപ്പനയിൽ നേരിട്ടുള്ള പണമിടപാട് നിരോധിച്ചു

  • 19/09/2024


കുവൈത്ത് സിറ്റി: കാറുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള നേരിട്ടുള്ള പണമിടപാടുകൾ നിരോധിക്കാൻ തീരുമാനം പുറപ്പെടുവിച്ച് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ. കാർ വ്യാപാരത്തിലെ എല്ലാ വിൽപ്പനയും ഇടപാടുകളും ബാങ്കിംഗ് ചാനലുകളുടെയും ഇലക്ട്രോണിക് പേയ്‌മെൻ്റ് രീതികളുടെയും ഉപയോഗത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക കുറ്റകൃത്യങ്ങളും സംബന്ധിച്ച സംശയങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് ഈ തീരുമാനമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പഴുതുകൾ അടയ്ക്കുന്നതിനും ഈ തീരുമാനം ലക്ഷ്യമിടുന്നു.

Related News