ഷാംപൂ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് കുവൈറ്റ് പ്രവാസി

  • 19/09/2024


കുവൈത്ത് സിറ്റി: രണ്ട് കുപ്പി ഷാംപൂ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് പ്രവാസി. തിന്നർ അടങ്ങിയ പദാർത്ഥം കുടിച്ച് പ്രവാസി ആത്മഹത്യയ്ക്ക് ശ്രമിച്ച് മണിക്കൂറുകൾക്കകമാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആത്മഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രവാസി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ പുരോ​ഗതിയുണ്ടായ ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഒപ്പം മുറിയിൽ താമസിക്കുന്നയാൾ 500 മില്ലി ലിറ്ററിൻ്റെ രണ്ട് കുപ്പി ഷാംപൂ കഴിച്ചതായി മറ്റൊരു പ്രവാസി റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഉടൻ ആംബുലൻസ് എത്തിച്ച് പ്രവാസിയെ ആശുപത്രിയിലേക്ക് മാറ്റി.

Related News