കുവൈത്ത് നാഷണൽ സെൻ്റർ ഫോർ സ്‌പേസ് റിസർച്ച് സ്ഥാപിക്കുന്നതിൻ്റെ പ്രഖ്യാപനം നടത്തി അമീർ

  • 19/09/2024


കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ സെൻ്റർ ഫോർ സ്‌പേസ് റിസർച്ച് സ്ഥാപിക്കുന്നതിൻ്റെ പ്രഖ്യാപനം അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ നേതൃത്വത്തിൽ ബയാൻ പാലസിൽ നടന്നു. ചടങ്ങിൽ കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കുവൈത്ത് ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങളുടെ ഒരു പ്രദർശനം ഹിസ് ഹൈനസ് സന്ദർശിച്ചു. ദേശീയ ഉപഗ്രഹ പദ്ധതിയുടെ ഡയറക്ടർ ഡോ. ഹലാ അൽ ജാസർ ചടങ്ങിനിടെ, കുവൈത്തിന്റെ ശാസ്ത്രീയ ഗവേഷണങ്ങളിൽ, പ്രത്യേകിച്ച് ബഹിരാകാശ ശാസ്ത്രം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബദൽ ഊർജ്ജം എന്നിവയിൽ രാജ്യത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

Related News