കുവൈത്തിൽ വ്യാപക ട്രാഫിക്ക് പരിശോധന; 54,844 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

  • 19/09/2024


കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും ജനറൽ റെസ്‌ക്യൂ പോലീസ് ഡിപ്പാർട്ട്‌മെൻ്റും എട്ട് ദിവസങ്ങളിലായി നടത്തി പരിശോധനയിൽ 54,844 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. വാഹനമോടിച്ചതിന് പിടിക്കപ്പെട്ട 68 പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. 111 വാഹനങ്ങളും 31 മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. കൂടാതെ, നിലവിലുള്ള കേസുകളുമായി ബന്ധപ്പെട്ട് 66 വാഹനങ്ങൾ പിടിച്ചെടുത്തു.

തിരിച്ചറിയൽ രേഖയില്ലാതെ നാല് വ്യക്തികളെ കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിൽ ഒരാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് എന്ന് സംശയിക്കുന്ന പദാർത്ഥങ്ങൾ കൈവശം വച്ചതിന് മൂന്ന് പേരെ പിടികൂടി മയക്കുമരുന്ന് പ്രതിരോധത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫർ ചെയ്തു. ഇതേ കാലയളവിൽ 3,252 റിപ്പോർട്ടുകൾ ലഭിച്ചതായും 1,480 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയതായും ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 14 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.

Related News