ഇന്ത്യൻ എംബസി പാസ്പോര്ട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

  • 19/09/2024


കുവൈറ്റ് സിറ്റി : 2024 സെപ്റ്റംബർ 20 മുതൽ (17:30 കുവൈറ്റ് സമയം) 2024 സെപ്റ്റംബർ 23 വരെ (കുവൈറ്റ് സമയം 03:30) പാസ്‌പോർട്ട് സേവാ പോർട്ടലിൻ്റെ സാങ്കേതിക അറ്റകുറ്റപ്പണികൾ കാരണം കുവൈറ്റിലെ ഇന്ത്യൻ എംബസി പാസ്പോര്ട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.  ഈ കാലയളവിൽ, കുവൈറ്റിലെ എംബസിയിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററുകളിലും (ഐസിഎസി) തത്കാൽ, പിസിസി ഉൾപ്പെടെയുള്ള പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, കോൺസുലാർ, വിസ സേവനങ്ങൾ ഐസിഎസികളിൽ തുടർന്നും ലഭ്യമാകുമെന്ന് എംബസ്സി അറിയിച്ചു. 

Related News