അമിത വേഗതിയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്, ക്യാമറക്ക് മുന്നിൽ വേഗത കുറച്ചിട്ട് കാര്യമില്ല; മുന്നറിയിപ്പുമായി കുവൈറ്റ് ട്രാഫിക് വകുപ്പ്

  • 19/09/2024

കുവൈറ്റ് സിറ്റി : പോയിന്റ്  ടു  പോയിൻറ് വേഗത കണക്കാക്കുന്ന ക്യാമറകൾ കുവൈത്തിലെ നിരത്തുകളിൽ  ഉണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് സ്ഥിരീകരിച്ചു, ക്യാമറക്കുമുന്നിൽ സ്പീഡ് കുറക്കുകയും തുടർന്ന് അമിതവേഗത്തിൽ അടുത്ത ക്യാമറ വരെ വേഗത്തിൽ ഓടിച്ച് തുടർന്ന് സ്പീഡ് കുറച്ചാലും കാര്യമില്ല, ക്യാമറകൾ മൊത്തം ദൂരത്തിൻറെ വേഗതയും സമയവും കണക്കാക്കി അമിത വേഗതക്ക് പിഴ ഈടാക്കും.

വേഗത വർദ്ധിപ്പിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു, എല്ലാവരുടെയും ജീവൻ സംരക്ഷിക്കാൻ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ഡ്രൈവർമാരോട് ഭരണകൂടം ആവശ്യപ്പെട്ടു.

Related News