വ്യാജരേഖ ചമച്ച് സ്‌പോൺസർഷിപ്പ്; റെസിഡൻസ് അഫയേഴ്‌സ് ജീവനക്കാരൻ അറസ്റ്റിൽ

  • 20/09/2024


കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ചതിന് റെസിഡൻസ് അഫയേഴ്‌സിലെ ജീവനക്കാരനെ തടങ്കലിൽ വയ്ക്കാൻ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഉത്തരവിട്ടു. കുവൈത്തി പൗരന്മാരുടെ സ്‌പോൺസർഷിപ്പിന് കീഴിൽ അനധികൃതമായി തൊഴിലാളികളെ കൈക്കൂലി വാങ്ങി നിയമവിരുദ്ധമായി ചേർത്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. തൻ്റെ സമ്മതമില്ലാതെ തൻ്റെ സ്പോൺസർഷിപ്പിന് കീഴിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു തൊഴിലാളിയെ കണ്ടെത്തിയതോടെയാണ് ഒരു പൗരൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയത്. 

ഇക്കാര്യം അന്വേഷിക്കാൻ റെസിഡൻസ് അഫയേഴ്സ് അന്വേഷകരെ ചുമതലപ്പെടുത്തി. അവരുടെ അന്വേഷണത്തിൽ ജീവനക്കാരൻ വ്യാജ ഇടപാട് നടത്തിയതായി കണ്ടെത്തുകയായിരുന്നു. മുൻ സ്പോൺസർമാർ അവരുടെ പരാതികൾ പിൻവലിച്ചെങ്കിലും സമാനമായ ഒമ്പത് കേസുകളിൽ ഈ ജീവനക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൂടുതൽ അന്വേഷണത്തിൽ തെളിഞ്ഞു. ചോദ്യം ചെയ്തപ്പോൾ ജീവനക്കാരൻ ആദ്യം കുറ്റം നിഷേധിച്ചു. എന്നാൽ, പരാതിയുമായി ബന്ധമുള്ള ഒരു പ്രവാസിയെ കസ്റ്റഡിയിലെടുക്കുകയും സ്പോൺസർഷിപ്പ് ഇടപാട് പൂർത്തിയാക്കുന്നതിന് ജീവനക്കാരന് പണം നൽകിയതായി ഇയാൾ വെളിപ്പെടുത്തുകയുമായിരുന്നു.

Related News