ആത്മാക്കളും ജിന്നും; സാൽമിയയിലെ ഗോസ്റ് ഹൌസ് ഇന്ന് ഹോട്ടൽ

  • 20/09/2024


കുവൈത്ത് സിറ്റി: സാൽമിയയിലെ ഒരു പ്രേതഭവനത്തെക്കുറിച്ച് പ്രാദേശികമായി പല കഥകളും കിംവദന്തികളും ഏറെക്കാലമായി നിലവിലുണ്ട്. ആത്മാക്കൾ അല്ലെങ്കിൽ ജിന്നുകൾ വേട്ടയാടുന്നുവെന്നാണ് ഉപേക്ഷിക്കപ്പെട്ട വില്ലയെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും അറിയപ്പെടുന്ന കഥകളിൽ ഒന്ന്. മുബാറക് അൽ കബീർ ഹോസ്പിറ്റലിന് കുറുകെ ഫഹാഹീൽ റോഡിൻ്റെയും നാലാമത്തെ റിംഗ് റോഡിൻ്റെയും ജം​ഗ്ഷനിൽ 1960-കളിൽ സാലിഹ് അൽ ഇബ്രാഹിമാണ് ഇത് നിർമ്മിച്ചത്.

മകൻ്റെ വിവാഹത്തിനായാണ് സാലിഹ് വീട് നിർമ്മിച്ചത്. എന്നാൽ നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് യുഎസിൽ ഒരു വാഹനാപകടത്തിൽ മകൻ മരിച്ചു. ഇതോെടെ വില്ലയും അങ്ങനെ തന്നെ അവശേഷിച്ചു. പിന്നീടാണ് പല കഥകളും പ്രചരിക്കാൻ തുടങ്ങിയത്. കിംവദന്തികൾ ഉണ്ടായിരുന്നിട്ടും, ഒടുവിൽ ഈ ഭൂമി യൂറോപ്യൻ മില്ലേനിയം & കോപ്‌തോൺ ഹോട്ടൽസ് ഗ്രൂപ്പ് വാങ്ങി. സൈറ്റിലെ നിർമ്മാണത്തിൽ കാലതാമസം നേരിട്ടപ്പോൾ ചില കഥകൾ ചർച്ചകൾക്ക് തുടക്കമിട്ടെങ്കിലും, ഒടുവിൽ 2015-ൽ മില്ലേനിയം ഹോട്ടൽ തുറന്നു. ക്രമേണ പ്രേതഭവനമെന്നത് എല്ലാവരും മറന്നു. വീട്ടിൽ ഒരിക്കലും പ്രേതബാധ ഉണ്ടായിട്ടില്ലെന്ന് സാലിഹ് അൽ ഇബ്രാഹിമിൻ്റെ ഒരു ബന്ധു വ്യക്തമാക്കുന്നു.

Related News