ലേസർ, ബോട്ടോക്‌സ് കുത്തിവയ്പ്പുകൾ അടക്കം ചികിത്സാ സെഷനുകൾ; വനിത സലൂൺ പൂട്ടിച്ചു

  • 20/09/2024


കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത മെഡിക്കൽ പ്രവർത്തനങ്ങൾ നടത്തുന്ന വനിതാ സലൂൺ പൂട്ടിച്ച് അധികൃതർ. സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് പരിശോധന നടത്തിയത്. വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് എന്നിവയുമായി സഹകരിച്ച് മാൻ പവർ അതോറിറ്റി കൂടെ ഉൾപ്പെടുന്ന സംയുക്ത കമ്മിറ്റിയാണ് പരിശോധന നടത്തിയത്. 

ലേസർ, ബോട്ടോക്‌സ് കുത്തിവയ്പ്പുകൾ, ഫില്ലറുകൾ തുടങ്ങിയ നടപടിക്രമങ്ങൾ ഉൾപ്പെടുന്ന ചികിത്സാ സെഷനുകൾ സലൂണിൽ നൽകിയിരുന്നു. ആരോഗ്യ മന്ത്രാലയം അംഗീകരിക്കാത്ത ഉപകരണങ്ങളും മരുന്നുകളും ഉപയോഗിച്ച്, യോഗ്യതയില്ലാത്ത ഏഴ് സ്ത്രീ തൊഴിലാളികളാണ് ഈ ഓപ്പറേഷനുകൾ നടത്തുന്നതെന്നാണ് കണ്ടെത്തൽ. സലൂണിൽ ഉപയോഗിക്കുന്ന എല്ലാ മെഡിക്കൽ സപ്ലൈകളും ഉപകരണങ്ങളും കണ്ടുകെട്ടി. നിയമലംഘകരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News