ഇ-ഗവൺമെൻ്റ് വികസന സൂചിക; ആഗോളതലത്തിൽ കുവൈത്ത് 66-ാം സ്ഥാനത്ത്

  • 20/09/2024


കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെൻ്റ് വികസന സൂചികയിലും 2024-ലെ ഉപസൂചകങ്ങളിലും കുവൈത്ത് ആഗോളതലത്തിൽ 66-ാം സ്ഥാനത്ത്. ഏഷ്യയിൽ 20-ാം സ്ഥാനമാണ് രാജ്യം നേടിയത്. മുൻ റാങ്കിംഗിൽ നിന്ന് (2022) കുവൈത്ത് അഞ്ച് സ്ഥാനങ്ങൾ താഴേക്കിറങ്ങി. അതേസമയയം, സൗദി അറേബ്യ വൻ കുതിച്ചുചാട്ടം നേടി, ആഗോളതലത്തിൽ ആറാം സ്ഥാനത്തെത്തി. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് ശേഷം ഗൾഫിൽ ആറാം സ്ഥാനത്താണ് കുവൈത്ത്. 

മികച്ച 20 രാജ്യങ്ങളിൽ ആഗോളതലത്തിൽ 11-ാം സ്ഥാനത്താണ് യുഎഇ. ബഹ്‌റൈൻ 18-ാം സ്ഥാനത്തുണ്ട്. ഒമാൻ 41-ാം സ്ഥാനത്തും ഖത്തർ ആഗോളതലത്തിൽ 53-ാം സ്ഥാനത്തുമാണ്. ആഗോളതലത്തിൽ ആറാം സ്ഥാനത്തെത്തിയ സൗദി അറേബ്യ 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലോകത്തിലെ ആദ്യ 10 രാജ്യങ്ങളിൽ ഒന്നായി മാറിയത്. ഖത്തർ 25 സ്ഥാനങ്ങളും യുഎഇ 19 സ്ഥാനങ്ങളും ബഹ്‌റൈൻ 36 സ്ഥാനങ്ങളും ഒമാൻ ഒമ്പത് സ്ഥാനങ്ങളും മുന്നേറി. ആ​ഗോള തലത്തിൽ ഡെൻമാർക്ക് ആണ് ഒന്നാം സ്ഥാനത്ത്.

Related News