കുവൈത്ത് പോലീസ് ഇനി പുതിയ ലുക്കിൽ; ആഭ്യന്തര മന്ത്രിയുടെ അം​ഗീകാരം

  • 20/09/2024


കുവൈത്ത് സിറ്റി: പൊലീസ് സേനയിലെ അംഗങ്ങൾക്കുള്ള പുതിയ ഔദ്യോഗിക യൂണിഫോമിന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അംഗീകാരം നൽകി. പൊലീസ് സേനയുടെ പൊതുവായ ഔദ്യോഗിക യൂണിഫോമുമായി ബന്ധപ്പെട്ട ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സപ്ലൈ ആൻഡ് പ്രൊവിഷൻസ് ഇന്നലെ വൈകുന്നേരം ചാരനിറത്തിലുള്ള ഷേഡുകൾ അടങ്ങിയ പുതിയ യൂണിഫോം അവതരിപ്പിച്ചിരുന്നു. വേനൽ, ശീതകാല യൂണിഫോമുകൾക്കും ഔപചാരിക സ്യൂട്ടുകൾക്കും പുതിയ നിറമായിരിക്കും. പുതിയ യൂണിഫോം അംഗീകാരം ലഭിച്ചതിനുശേഷം  അടുത്ത ജനുവരിയിൽ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. എന്നാൽ പുതിയ യൂണിഫോം മാറ്റം അമീറിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കുമെന്നും  നിർദിഷ്ട ഡിസൈനുകൾ പഠിക്കുന്നതിൻ്റെ തുടർച്ച സ്ഥിരീകരിക്കുകയും ചെയ്യുന്നു.

Related News