നിർമ്മാണ സൈറ്റിൽ അപകടം; ബിൽഡിങ്ങിൽ നിന്നും വീണ് പ്രവാസിക്ക് ദാരുണാന്ത്യം

  • 21/09/2024


കുവൈത്ത് സിറ്റി: നിർമ്മാണ സ്ഥലത്ത് ഉയരത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. മുത്‌ല പ്രദേശത്ത് സർവേയിംഗ് ജോലികൾ ചെയ്യുന്നതിനിടെ ഈജിപ്ഷ്യൻ തൊഴിലാളിയാണ് മരണപ്പെട്ടത്. എമർജൻസി ടീം സ്ഥലത്ത് ഉടൻ എത്തിയെങ്കിലും അപ്പോഴേക്കും പ്രവാസി മരിച്ചിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥർ മൃതദേഹം മാറ്റാൻ ഉത്തരവിടുകയും ഔദ്യോഗികമായി കേസെടുത്ത ശേഷം കരാറുകാരനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Related News