ചരിത്രത്തിൻ്റെയും ആധുനികതയുടെയും പ്രതീകമായി കുവൈത്തിന്റെ വാട്ടർ ടവറുകൾ

  • 21/09/2024


കുവൈത്ത് സിറ്റി: ചരിത്രത്തിൻ്റെയും ആധുനികതയുടെയും സമന്വയമായി കുവൈത്തിന്റെ വാട്ടർ ടവറുകൾ. നഗരത്തിൻ്റെ ചരിത്രത്തിലെ പ്രധാന അടയാളങ്ങളാണ് ഈ ടവറുകൾ. അന്തരിച്ച അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹിൻ്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്ത ഈ ടവറുകൾ കുവൈത്തിൻ്റെ നവീകരണത്തിൻ്റെയും പുരോഗതിയുടെയും പ്രതീകവുമാണ്. അൽ അദൈലിയ പാർക്കിന് അടുത്തായാണ് ഈ ടവറുകൾ സ്ഥിതിചെയ്യുന്നത്. 

പാർക്കിൻ്റെ കുടുംബ സൗഹൃദ സൗകര്യങ്ങളും വൈവിധ്യമാർന്ന സേവനങ്ങളും പ്രദേശവാസികളെ ആകർഷിക്കുന്നുണ്ട്. ചില സന്ദർശകർ ചെറിയ ഷെൽട്ടറുകൾ നിർമ്മിക്കുകയും മൃഗങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു. ശൈത്യകാലത്ത് പാർക്ക് പ്രത്യേകിച്ചും സജീവമാണ്. ശൈത്യകാലത്ത് പാർക്കിൽ വളരെയധികം തിരക്കുണ്ടാകുമെന്ന് ആറ് വർഷമായി അവിടെ ജോലി ചെയ്യുന്ന ഒരു പാർക്ക് ക്ലീനർ പറഞ്ഞു. പാർക്കുകളിൽ കളിക്കാനും മറ്റുമായി കുട്ടികളും ഒരുപാട് പേരെത്തുന്നുണ്ട്.

Related News