യുഎൻജിഎ സമ്മേളനത്തിനായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും സംഘവും ന്യൂയോർക്കിലെത്തി

  • 21/09/2024


കുവൈത്ത് സിറ്റി: ഹിസ് ഹൈനസ് പ്രതിനിധി അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവർ സമ്മേളനത്തിനായി ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ എത്തി. ഉന്നത കുവൈത്തി ഉദ്യോ​ഗസ്ഥരും അദ്ദേഹത്തിന് ഒപ്പമുണ്ട്. യുഎസിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ് അൽ സൈൻ സബാഹ് വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചു.

യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിലും ഭാവി ഉച്ചകോടിയിലും അമീറിനെ പ്രതിനിധീകരിച്ചതിൽ ഹിസ് ഹൈനസ് കിരീടാവകാശി അഭിമാനം പ്രകടിപ്പിച്ചു. ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ പല രാജ്യങ്ങളിലെയും നേതാക്കളുമായി കുവൈത്ത് പ്രതിനിധി സംഘം ചർച്ച ചെയ്യും. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് നിർദ്ദേശിച്ച ഭാവി ഉച്ചകോടിക്ക് അടിത്തറയിട്ടതായി കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെയും ഭാവിയിലെയും വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഫലപ്രദമായ ആഗോള പ്രവർത്തനമെന്നാണ് ഇതിനെ അമീർ വിലയിരുത്തിയത്.

Related News