യുകെയിലെ വമ്പന്മാർ; ജോസഫ് ഗല്ലഗർ കമ്പനി കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു

  • 21/09/2024


കുവൈത്ത് സിറ്റി: പാലങ്ങളും തുരങ്കങ്ങളും നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പ്രോജക്ട് മാനേജ്‌മെൻ്റിനുമായി ജോസഫ് ഗല്ലഗെർ പ്രൊജക്‌റ്റ് മാനേജ്‌മെൻ്റ് കമ്പനി കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചതായി കുവൈത്ത് ഡയറക്‌ട് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ അതോറിറ്റി അറിയിച്ചു. ഇതൊരു ബ്രിട്ടീഷ് കമ്പനിയാണ്. ഇതിന്റെ പ്രധാന ആസ്ഥാനം കുവൈത്തിൽ ആയിരിക്കും. രാജ്യത്തിനകത്തും പുറത്തും ശാഖകളും ഏജൻസികളും സ്ഥാപിക്കും. മൂലധനം 16,000 ദിനാർ ആണ്. യുകെയിലെ ഏറ്റവും വലിയ സ്പെഷ്യലിസ്റ്റ് ടണലിംഗ് സബ് കോൺട്രാക്റ്ററാണ് ജോസഫ് ഗല്ലഗെർ ലിമിറ്റഡ്. പ്രതിവർഷം 100 മില്യൺ യൂറോ മൂല്യമുള്ള പ്രോജക്ടുകളാണ് ഈ കമ്പനി നടപ്പാക്കുന്നത്. ലണ്ടൻ അണ്ടർഗ്രൗണ്ട് ഉൾപ്പെടെ യുകെയിലെ ഏറ്റവും വലിയ ചില അടിസ്ഥാന സൗകര്യ പദ്ധതികളിലും കമ്പനി ഭാ​ഗമായിട്ടുണ്ട്.

Related News