വാഹന കൈമാറ്റം; ഈ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ 5000 KD വരെ പിഴയും ജയിൽ ശിക്ഷയും

  • 22/09/2024


കുവൈത്ത് സിറ്റി: വാഹനങ്ങൾ വാങ്ങുമ്പോൾ നേരിട്ടുള്ള പണമിടപാടുകൾ കുറ്റകരമാണ്, ഇലക്ട്രോണിക് ട്രാൻസാക്ഷൻസ് നടത്താത്തപക്ഷം 500 KD യിൽ കുറയാത്തതും 5,000 KD യിൽ കൂടാത്തതുമായ പിഴ അല്ലെങ്കിൽ ഒരു മാസത്തിൽ കുറയാത്തതും രണ്ട് വർഷത്തിൽ കൂടാത്തതുമായ തടവ് ഉൾപ്പെടെയുള്ള കനത്ത ശിക്ഷ ലഭിക്കാം.

വാഹന വിൽപനയ്ക്കും ലൈറ്റ്, ഹെവി വാഹനങ്ങൾ കമ്മീഷനായി വിൽക്കുന്ന ബ്രോക്കർമാർക്കുമുള്ള പണമിടപാടുകൾ നിരോധിക്കാനുള്ള വാണിജ്യ - വ്യവസായ മന്ത്രി ഖലീഫ അൽ അജീലിൻ്റെ തീരുമാനം കുവൈത്ത് അൽ യൂം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. തീരുമാനം പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. 117/2013 നിയമം ഭേദഗതി ചെയ്ത ഡിക്രിയിലെ ആർട്ടിക്കിൾ 13, ഈ നിയമത്തിലെ ഒന്ന്, രണ്ട് വകുപ്പുകൾ അനുസരിച്ച് പുറപ്പെടുവിച്ച തീരുമാനങ്ങൾ ലംഘിക്കുന്നത് 100 കുവൈത്തി ദിനാറിൽ കുറയാത്തതും 1,000 കുവൈത്തി ദിനാറിൽ കൂടാത്തതുമായ പിഴ ചുമത്തുമെന്ന് വ്യവസ്ഥ ചെയ്യുന്നു.

മേൽപ്പറഞ്ഞ ആർട്ടിക്കിളിലെ മൂന്ന്, നാല് വകുപ്പുകൾക്ക് അനുസൃതമായി പുറപ്പെടുവിച്ച തീരുമാനങ്ങൾ ലംഘിക്കുന്നത് ഒരു മാസത്തിൽ കുറയാത്തതും രണ്ട് വർഷത്തിൽ കൂടാത്തതുമായ തടവും 500 കുവൈത്തി ദിനാറിൽ കുറയാത്തതും 5,000 കുവൈത്തി ദിനാറിൽ കൂടുതലും അല്ലാത്ത പിഴയ്ക്കും വിധേയരാകേണ്ടി വരും. പിഴ കൂടാതെ ജയിൽ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്.

Related News