കുവൈത്തിൽ അമിത വേ​ഗതയ്ക്ക് പൂട്ടിടാൻ നൂതന സംവിധാനങ്ങളുള്ള ട്രാഫിക് ക്യാമറകൾ, പ്രതിമാസം അഞ്ച് മില്യൺ ദിനാർ പിഴ

  • 22/09/2024


കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് നൂതന സംവിധാനങ്ങളുള്ള ട്രാഫിക് ക്യാമറകൾ സ്ഥാപിച്ച് ട്രാഫിക് വിഭാ​ഗം. ട്രാഫിക് നിരീക്ഷണ ക്യാമറയിലെ സ്‌മാർട്ട് മെക്കാനിസം വാഹനത്തിൻ്റെ പ്ലേറ്റ് നമ്പർ പിടിച്ചെടുക്കുകയും ഡ്രൈവർമാർ അമിത വേ​ഗതയിൽ വാഹനമോടിച്ചാൽ ഗുരുതരമായ ലംഘനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ചില ക്യാമറകൾ പോയിൻ്റ് മുതൽ പോയിൻ്റ് വരെയുള്ള വേഗത കണക്കാക്കുന്നതായി ട്രാഫിക് വിഭാ​ഗം സ്ഥിരീകരിച്ചു. 

അതിനാൽ, നിർദ്ദിഷ്‌ട വേഗത കവിഞ്ഞതിൻ്റെ ശതമാനത്തെ അടിസ്ഥാനമാക്കി ഒരു ട്രാഫിക് ലംഘനം റെക്കോർഡ് ചെയ്യുന്നത് തടയാൻ ക്യാമറകൾ കടന്നുപോയ ശേഷം നിർദ്ദിഷ്ട വേഗത നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയുണ്ട്. ഓരോ മണിക്കൂറിലും 100 ട്രാഫിക് ലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തുന്നതിനാൽ ട്രാഫിക് നിയമലംഘനങ്ങൾ കാരണം പ്രതിമാസം അഞ്ച് മില്യൺ കുവൈത്തി ദിനാറാണ് പിഴയിനത്തിൽ ഈടാക്കുന്നതെന്നും ട്രാഫിക് വിഭാ​ഗം വൃത്തങ്ങൾ പറഞ്ഞു.

Related News