ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ കുവൈത്തില്‍ എഐ ക്യാമറ

  • 22/09/2024


കുവൈത്ത് സിറ്റി: സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഒരു ഓട്ടോമേറ്റഡ് മോണിറ്ററിംഗ് ക്യാമറ സംവിധാനം ആരംഭിക്കുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു. ഓട്ടോമേറ്റഡ് ലംഘന നിരീക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതിന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് സൗദ് അൽ സബാഹ് നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

വാഹനാപകടങ്ങൾ കുറയ്ക്കുകയും റോഡ് ശൃംഖലയിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി, ട്രാഫിക് നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെയും റോഡിലെ മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി വാഹനമോടിക്കുമ്പോൾ നിയന്ത്രണങ്ങൾ പാലിക്കാനും സീറ്റ് ബെൽറ്റ് ധരിക്കാനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും മന്ത്രാലയം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

Related News