യുഎൻ സെക്രട്ടറി ജനറലുമായി ചര്‍ച്ച നടത്തി കുവൈത്ത് കിരീടാവകാശി

  • 22/09/2024


കുവൈത്ത് സിറ്റി: യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തോടനുബന്ധിച്ച് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിൻ്റെ പ്രതിനിധി കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. യുഎൻ കുവൈത്തിന് നല്‍കിയ പിന്തുണയ്ക്കും നന്ദി അറിയിക്കുകയും സംഘടനയുടെ പ്രവർത്തനം വികസിപ്പിക്കുന്നതിൽ സെക്രട്ടറി ജനറൽ നടത്തിയ ശ്രമങ്ങളെ കിരീടാവകാശി പ്രശംസിക്കുകയും ചെയ്തു. 

ഭാവി ഉച്ചകോടിയിലും എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കാനുള്ള കുവൈത്തിന്‍റെ താൽപ്പര്യം കിരീടാവകാശി യുഎൻ സെക്രട്ടറി ജനറലിനെ അറിയിച്ചു. എല്ലാ അംഗരാജ്യങ്ങളുടെയും ഐക്യദാർഢ്യത്തിൻ്റെ ആവശ്യകതയും അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വികസിപ്പിക്കുന്നതിനും എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകും. അന്താരാഷ്ട്ര സുരക്ഷയുടെയും സ്ഥിരതയുടെയും അടിത്തറ സ്ഥാപിക്കുന്നതിനും സുസ്ഥിര വികസനത്തിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങൾ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകൾ നടന്നു.

Related News