കുവൈത്തിലെ റോഡ് അറ്റക്കുറ്റപണികൾ നവംബർ പകുതിയോടെ ആരംഭിച്ചേക്കും

  • 22/09/2024


കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് അറ്റക്കുറ്റപണികൾ നവംബർ പകുതിയോടെ ആരംഭിച്ചേക്കും. റോഡ് മെയിൻ്റനൻസ് പ്രാക്ടീസ് ഡോക്യുമെൻ്റുകളുടെ വ്യവസ്ഥകൾ പാലിക്കുന്ന കമ്പനികളുടെ ബിഡ്ഡുകൾക്ക് വിലയിരുത്തി ഒക്ടോബർ അവസാനത്തിന് അന്തിമ കരാറിൽ ഒപ്പുവയ്ക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. നാളെ നടക്കുന്ന ചർച്ചയിൽ അർഹരായ കമ്പനികൾ സമർപ്പിച്ച ബിഡ്ഡുകൾ കേന്ദ്ര ടെൻഡർ ഏജൻസി അം​ഗീകരിക്കും. 

ഇതിന് ശേഷം റോഡ് അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള സർക്കാർ നിർദ്ദേശങ്ങൾ പരാമർശിച്ച്, അടുത്ത ഒക്ടോബർ അവസാനത്തിന് മുമ്പ് കരാറുകളിൽ ഒപ്പിടുന്നതിനുള്ള തയ്യാറെടുപ്പിനായി അന്തിമ അനുമതി നേടുന്നതിന് മന്ത്രാലയം ഓഡിറ്റ് ബ്യൂറോയ്ക്ക് ഏജൻസിയിലേക്ക് ഫയലുകൾ അയക്കും. ചില കമ്പനികൾ കരാർ ഒപ്പിട്ട് ഒരാഴ്ചക്കുള്ളിൽ തന്നെ അറ്റക്കുറ്റപണികൾ തുടങ്ങാൻ തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Related News