വിമാന ടിക്കറ്റ് വിൽപ്പന വരുമാനം 244 മില്യൺ കുവൈത്തി ദിനാർ കടന്നു

  • 22/09/2024


കുവൈത്ത് സിറ്റി: ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ കുവൈത്തിൽ നിന്ന് ഏകദേശം 1.7 മില്യൺ വിമാന ടിക്കറ്റുകൾ ഇഷ്യൂ ചെയ്തതായി കണക്കുകൾ. വേനൽക്കാല അവധി കഴിഞ്ഞ് മടക്കം കൂടി കണക്കാക്കുമ്പോൾ യാത്രയിൽ വലിയ വർധനയുണ്ടായെന്നാണ് ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരിയിൽ 294,000, ഫെബ്രുവരിയിൽ 254,000, മാർച്ചിൽ 237,500, ഏപ്രിലിൽ 283,000, മെയ് മാസത്തിൽ 348,800, ജൂണിൽ 299,200 എന്നിങ്ങനെയാണ് ടിക്കറുകൾ വിറ്റത്.

ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ ബാങ്കുമായി ചേർന്നുള്ള സംവിധാനം വഴി മാത്രം രാജ്യത്തെ ടിക്കറ്റ് വിൽപന വരുമാനം 244 മില്യൺ കുവൈത്തി ദിനാറിൽ എത്തിയതായി കുവൈത്ത് ട്രാവൽ ആൻഡ് ടൂറിസം ഏജൻസികളുടെ അസോസിയേഷൻ അറിയിച്ചു. 2024ലെ ആദ്യത്തെ എട്ട് മാസത്തെ വരുമാനമാണിത്. സീസണൽ യാത്രകളും കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റുകളും ഉൾപ്പെടാതെ തന്നെ 2.3 മില്യണിലധികം യാത്രാ ടിക്കറ്റുകളാണ് വിൽപ്പന നടത്തിയതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Related News