സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങി; പ്രവാസി യുവതി അറസ്റ്റിൽ

  • 23/09/2024


കുവൈത്ത് സിറ്റി: സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്നയാളെ കബളിപ്പിച്ച കേസിൽ പ്രവാസി യുവതിയെ ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്‍റ് പിടികൂടി. മുബാറക്കിയയിലെ ഒരു കടയിൽ എത്തിയ യുവതി മേക്കപ്പ് വസ്തുക്കൾ വാങ്ങുകയും സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിലയായ 90 ദിനാറിന് ബാങ്ക് ലിങ്ക് അയച്ചുതരാൻ വിൽപ്പനക്കാരനോട് അഭ്യർത്ഥിക്കുകയും ചെയ്യുകയായിരുന്നു. വിൽപനക്കാരൻ ലിങ്ക് തയ്യാറാക്കുന്നതിനിടെ യുവതി ടാക്സിയിൽ കയറി രക്ഷപ്പെട്ടു. വാണിജ്യ സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയത്.

Related News